ഓപ്പൺടൂൺസ് റീസെറ്റ് ചെയ്യേണ്ട രീതി

ഓപ്പൺടൂൺസ് (OpenToonz) ക്രാഷാവുകയോ അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ചുവടെ നൽകിയ ഘട്ടങ്ങൾ കൃത്യമായി ചെയ്തു നോക്കൂ . ആപ്ലിക്കേഷന്റെ കോൺഫിഗറേഷൻ ഫയലുകൾ റീസെറ്റ് ചെയ്യുന്നതിലൂടെ ഭൂരിഭാഗം സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും.

ഓപ്പൺടൂൺസ് റീസെറ്റ് ചെയ്യേണ്ട രീതി

  1. സേവ് ചെയ്യുക: ആദ്യം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകൾ സേവ് ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യുക, തുടർന്ന് ആപ്ലിക്കേഷൻ പൂർണ്ണമായും ക്ലോസ് ചെയ്യുക.

  2. Hidden ഫയലുകൾ കാണാൻ: Home ഫോൾഡർ തുറന്ന് കീബോർഡിൽ Ctrl + H അമർത്തുക. ഇത് സിസ്റ്റത്തിലെ മറഞ്ഞിരിക്കുന്ന (Hidden) ഫോൾഡറുകൾ കാണിച്ചുതരും.

  3. ഡിലീറ്റ് ചെയ്യേണ്ട ഫോൾഡറുകൾ: താഴെ പറയുന്ന മൂന്ന് സ്ഥലങ്ങളിലെയും 'OpenToonz' ഫോൾഡറുകൾ ഡിലീറ്റ് ചെയ്യുക:

    • Home -> .config -> OpenToonz

    • Home -> .cache -> OpenToonz

    • Home -> .local -> share -> OpenToonz

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ഈ ഫോൾഡറുകൾ ഡിലീറ്റ് ചെയ്യുന്നത് വഴി നിങ്ങളുടെ സോഫ്റ്റ്‌വെയറിലെ പേഴ്സണൽ സെറ്റിംഗ്‌സ് (Shortcuts, Layouts) നഷ്ടപ്പെട്ടേക്കാം, എന്നാൽ ഇത് നിങ്ങളുടെ പ്രോജക്റ്റ് ഫയലുകളെ ബാധിക്കില്ല.

  • ഇതിനുശേഷം ആപ്ലിക്കേഷൻ വീണ്ടും തുറക്കുമ്പോൾ അത് പുതിയതായി ഇൻസ്റ്റാൾ ചെയ്തത് പോലെ പ്രവർത്തിച്ചു തുടങ്ങും.

  • ഇതുകൂടാതെ, Linux-ൽ സാധാരണയായി ഓപ്പൺടൂൺസ് പ്രോജക്റ്റുകൾ സേവ് ചെയ്യുന്നത് OpenToonz Stuff എന്ന ഫോൾഡറിലാണ്. സിസ്റ്റം ക്ലീൻ ചെയ്യുമ്പോൾ ഈ ഫോൾഡർ അറിയാതെ ഡിലീറ്റ് ആകുന്നില്ലെന്ന് ഉറപ്പുവരുത്തുക

    File-Preferences-General-Custom ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Custom Project Path(s) എന്നിടത്ത് Browse ചെയ്ത് documents ൽ നാം നേരെത്തെ തയ്യാറാക്കിയ രജിസ്റ്റർ നമ്പർ ഫോൾഡർ തിരഞ്ഞെടുക്കാൻ ടീച്ചർ നിർദേശം നൽകേണ്ടതാണ്.


hp Laptop കീബോർഡിലെ കീകൾ തീരെ വർക്ക് ചെയ്യുന്നില്ല എങ്കിൽ

 വിദ്യാകിരണം hp Laptop ൽ Touchpad വർക്ക് ചെയ്യുകയും
 കീബോർഡിലെ കീകൾ തീരെ വർക്ക് ചെയ്യുന്നില്ല എങ്കിൽ ലാപ്പ് ഓൺ ചെയ്ത ശേഷം

F7 + Power  എന്നീ ബട്ടണുകൾ ഒരുമിച്ച് അമർത്തി ലാപ് ഓഫ് ചെയ്യുക.

തുടർന്ന് F8 + Power എന്നീ ബട്ടണുകൾ ഒരുമിച്ച് അമർത്തി ലാപ് ഓൺ  ചെയ്യുക.

sarika malayalam typing

 

Image

 .ടി മേള മത്സര ഇനങ്ങള്‍

യു.പി. വിഭാഗം

  • . ടി. ക്വിസ്‌

  • ഡിജിറ്റല്‍ പെയിന്റിംഗ്‌

  • മലയാളം ടൈപ്പിംഗ്‌

എച്ച്‌. എസ്‌. വിഭാഗം

  • . ടി. ക്വിസ്‌

  • ഡിജിറ്റല്‍ പെയിന്റിംഗ്‌

  • മലയാളം ടൈപ്പിംഗും രൂപകല്‍പനയും

  • സ്ക്രാച്ച്‌ പ്രോഗാമിംഗ്‌

  • ചേനയും അവതരണവും (പ്രസന്റേഷന്‍)

  • വെബ്‌ പേജ്‌ നിര്‍മ്മാണം

  • ആനിമേഷന്‍

എച്ച്‌. എസ്‌. എസ്‌‍. /വി എച്ച്‌ എസ്‌ എസ്‌വിഭാഗം

  • . ടി. ക്വിസ്‌

  • ഡിജിറ്റല്‍ പെയിന്റിംഗ്‌

  • മലയാളം ടൈപ്പിംഗും രൂപകല്‍പനയും

  • സ്ക്രാച്ച്‌ പ്രോഗാമിംഗ്‌

  • ചേനയും അവതരണവും (പ്രസന്റേഷന്‍)

  • വെബ്‌ പേജ്‌ നിര്‍മ്മാണം

  • ആനിമേഷന്‍

സഹിതം മെന്ററിങ് പോർട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചുവടെ നൽകിയ ലിങ്കുകൾ ക്ലിക്ക് ചെയ്യുക

SAHITHAM help files

LATEST NEWS സഹിതം :-


ലാപ്‌ടോപ്പിന്റെ സീരിയൽ നമ്പർ കണ്ടുപിടിക്കാൻ,

 

ലാപ്‌ടോപ്പിന്റെ സീരിയൽ നമ്പർ കണ്ടുപിടിക്കാൻ,

ടെർമിനൽ ഓപ്പൺ ചെയ്‌ത ശേഷം -

താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയത് എന്റർ ചെയ്യുക,


sudo dmidecode -t system | grep Serial


തുടർന്ന് ലാപ്‌ടോപ്പിന്റെ പാസ്‍വേഡ് നൽകിയാൽ

ലാപ്പിന്റെ സീരിയൽ നമ്പർ ലഭിക്കും.

Image

 

Q_R cde Generation

 Q_R cde Generation using INKSCAPE Click here to Download _Help file 

Q_R Code for School Wiki page_  Download help file