Thursday, 18 December 2008

മഞ്ഞു പാളികള്‍

Image
മഞ്ഞിന്‍ പാളികളിലേക്ക് ഇറങ്ങി ചെല്ലുക

ഒരു പുല്‍ക്കൊടിയായി .........

ആ തണുപ്പില്‍ എന്റെ ഹൃദയത്തിന്റെ വിങ്ങല്‍

പതിയെ അലിയട്ടെ ....

അതോ ........

എന്റെ തപം നിന്നെ, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന

ഒരു നദിയായ് മാറ്റുമോ? ?

എങ്ങിനെയായാലും

ഈ തണുത്ത പ്രഭാതത്തിലെ കുളിര്‍

അതെന്നെ ആനന്ദിപ്പിക്കുന്നു ......

ഈ കാറ്റിനായ് ഞാന്‍ കാതോര്‍ക്കുന്നു ......

മഞ്ഞുത്തുള്ളികള്‍ ഞാന്‍ എന്റെ ഉള്ളം കൈയിലെടുക്കട്ടെ ........

Wednesday, 17 December 2008

ഇഷ്ടം

ചിലപ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ ഇങ്ങിനെയൊക്കെയാണ് !!!!!!

എന്റെ വൃന്ദാവനത്തില്‍ തനിയെ ......

രാത്രിയുടെ കടമ്പ് മരവും ചാരി ......

മൌനത്തില്‍ .........

ദുരേ ഒരു പാട്ടു കേള്‍ക്കുമ്പോള്‍

രാത്രി മഴയുടെ സംഗിതം കാതില്‍ വിഴുമ്പോള്‍

ആരോ ഒരു കവിത മൂളുമ്പോള്‍

ഒരു മുല്ലപൂ വിടരുമ്പോള്‍

ഒരു യാത്രയുടെ വിരസതയില്‍

ഏകാകിയായ ഞാന്‍ സ്വയം മറക്കുന്നു......