| A | B | C | D | E | F | G | H | I | J | K | L | M | N | O | P | Q | R | S | T | U | V | W | X | Y | Z | AA | AB | |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | BY adding content to this spreadsheet, you agree that it could be shared under public domain. ഈ ഷീറ്റിൽ മാറ്റങ്ങൾ വരുത്തുന്ന പക്ഷം, താങ്കൾ വരുത്തിയ മാറ്റങ്ങൾ പബ്ലിക് ഡൊമൈനിലേക്ക് ചേർക്കപ്പെടും | |||||||||||||||||||||||||||
2 | സംഭാഷണശകലം | സിനിമ | കഥാപാത്രത്തിൻ്റെ പേര് | അർത്ഥം | ഉദാഹരണം - 1 | ഉദാഹരണം - 2 | ഉദാഹരണം - 3 | കുറിപ്പ് | ||||||||||||||||||||
3 | അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ | സന്ദേശം | കുമാരൻ പിള്ള | നാം അറിയാതെ മറ്റ് രണ്ടു പേർ പരിചയപ്പെടുകയോ, എന്തെങ്കിലും ഒരുമിച്ച് ചെയ്യുകയോ ചെയ്ത ശേഷം, വൈകിയവേളയിൽ ഇക്കാര്യം ബോധ്യമാകുമ്പോൾ അവരെക്കുറിച്ച് ഇപ്രകാരം പറയുന്നു. | ടിൻ്റുമോൻ: നമ്മുടെ രാജുവും രാധയും കല്യാണം കഴിക്കാൻ പോകുന്ന കാര്യം അറിഞ്ഞോ? ഡുണ്ടുമോൾ : അതെയോ! അവർ തമ്മിലുള്ള അന്തർധാര പണ്ടേ സജീവമായിരുന്നു എന്നു വേണം കരുതാൻ. | |||||||||||||||||||||||
4 | അളിയൻ ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത് | മിഥുനം | സേതുമാധവൻ കുറുപ്പ് | ഒരു കാര്യം ചെയ്തശേഷം അത് ദുരന്തത്തിൽ കലാശിച്ചാൽ അതിന് കാരണക്കാരായവരോട് ഇപ്രകാരം പറയുന്നു | ടിൻ്റുമോൻ: കഴിഞ്ഞ ദിവസം നീ ഉണ്ടാക്കിയ ബിരിയാണി കഴിച്ച് എൻ്റെ അഞ്ച് ഫ്രണ്ട്സിന് വയറിളക്കം പിടിച്ചു. അളിയൻ മേലാൽ ഇനി ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത്. | |||||||||||||||||||||||
5 | മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ | ഉദയനാണ് താരം | ഉദയന് | ആകർഷകമല്ലാത്ത മുഖമാണെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്യം | എൻ്റെ കല്യാണഫോട്ടോ മഹാ ബോർ ആയിട്ടുണ്ടെടാ. മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ. | ഇരുണ്ട നിറത്തിലുള്ളവരെ അപഹസിക്കാനും ഇപ്രകാരം പറയാറുണ്ട്. | ||||||||||||||||||||||
6 | അയ്യേ, ഇവനാണോ പരിഷ്കാരി? | കോട്ടയം കുഞ്ഞച്ചൻ | കോട്ടയം കുഞ്ഞച്ചൻ | |||||||||||||||||||||||||
7 | എച്ചൂസ് മീ, ഏതു കോളേജിലാ | വഴിയിലൂടെ നടക്കുന്ന പെൺകുട്ടികളെ വായിൽ നോക്കാനും, പരിഹസിക്കാനും സ്ത്രീവിരുദ്ധർ ഉപയോഗിക്കുന്നു | റോഡിലൂടെ നടക്കുന്ന പെൺകുട്ടിയുടെ മുന്നിലേക്ക് ഒരു വായിൽനോക്കി ചാടിവീണ് ചോദിക്കുന്നു, എച്ചൂസ് മീ, ഏതു കോളേജിലാ? | |||||||||||||||||||||||||
8 | പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് | സന്ദേശം | പ്രഭാകരൻ | നമുക്ക് മനസിലാകാത്ത കാര്യം പറയുമ്പോൾ തടി തപ്പാൻ ഇപ്രകാരം പറയുന്നു | ടി: അമേരിക്കയും യൂറോപ്പും തമ്മിൽ ട്രേഡ് വാർ നടക്കുന്നത് ഇന്ത്യയെ ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട്. ഡു: പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. | 🥲)/)👍( | ||||||||||||||||||||||
9 | ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ് | കുഞ്ഞിക്കൂനൻ | കുഞ്ഞന് | ഒരാൾ തങ്ങളുടെ ശരിക്കും നിലവാരത്തിനും മുകളിൽ സ്വയം പ്രതിഷ്ഠിക്കുമ്പോൾ ഇപ്രകാരം പറയുന്നു | അവന് പത്തു പൈസയുടെ വിവരമില്ല, എന്നാലും കോൺഫിഡൻസിന് ഒരു കുറവും ഇല്ല. അവൻ അവനെത്തന്നെ ബിമൽ കുമാർ എന്നാണ് വിളിക്കുന്നത് എന്ന് തോന്നുന്നു. | |||||||||||||||||||||||
10 | തളരരുത് രാമങ്കുട്ടീ, തളരരൂത് | കല്യാണരാമൻ | പ്യാരി | ഒരു കാര്യം ചെയ്ത് പരാജയം ഏറ്റുവാങ്ങിയ വ്യക്തിയെ വീണ്ടും ശ്രമിക്കാൻ പ്രചോദിപ്പിക്കുന്നതിനു വേണ്ടി ഇപ്രകാരം പറയുന്നു | ഒരിക്കലല്ലേ തോറ്റിട്ടുള്ളൂ, ഇനിയും എന്തോരും ചെയ്യാൻ കിടക്കുന്നു. തളരരുത് മോനേ രാമങ്കുട്ടീ, തളരരുത്. | |||||||||||||||||||||||
11 | How many kilometers from Washington DC to Miami beach? | മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു | എം എ ധവാൻ ( മാധവൻ ) | മറ്റെവിടെ എങ്കിലും പോയി പത്ത് പുത്തനുണ്ടാക്കി, അടുത്തുള്ളവരെ പുച്ഛിക്കുന്നവരെ കളിയാക്കാന്‍ ഉപയോഗിക്കുന്നു | ടി: അളിയാ, അമേരിക്ക ട്രിപ്പ് കിടുവായിരുന്നു കെട്ടോ ഡു: How many kilometers from Washington DC to Miami beach ? | |||||||||||||||||||||||
12 | അങ്ങനെ പവനായി ശവമായി | നാടോടിക്കാറ്റ് | അനന്തൻ നമ്പ്യാർ | എന്തെങ്കിലും പ്രവൃത്തി ചെയ്ത് കുളമാക്കിയവരെക്കുറിച്ച് പറയുന്ന വാചകം | വീണ്ടും തോറ്റു, പവനായി വീണ്ടും ശവമായി. | |||||||||||||||||||||||
13 | കമ്പിളി പൊതപ്പ്..കമ്പിളി പൊതപ്പ് | റാംജി റാവു സ്പീക്കിങ് | Matron | ഒരാൾ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ ആ ആവശ്യം മനസിലാക്കാത്തതായി അഭിനയിക്കുന്നവരെക്കുറിച്ച് ഇപ്രകാരം പറയുന്നു | അവനോട് റെക്കോർഡ് എഴുതിത്തരാൻ പറഞ്ഞിട്ട് കാലം കുറേ ആയി. അടുത്തകാലത്തൊന്നും എഴുതിത്തരുന്ന ഭാവമില്ല. ചോദിക്കുമ്പോൾ കമ്പിളിപ്പുതപ്പെന്നാ പറയുന്നേ. | |||||||||||||||||||||||
14 | കലങ്ങിയില്ല | യോദ്ധ | അപ്പുക്കുട്ടൻ | ഒരു കാര്യത്തിൻ്റെ അർത്ഥം മനസിലായില്ലെങ്കിൽ ഇപ്രകാരം പറയുന്നു | ടീച്ചർ: CO2 released after photosynthesis is released via stomata. കേട്ടുനിൽക്കുന്ന കുട്ടി വേറെ കുട്ടിയോട്: എനിക്ക് കലങ്ങിയില്ല. | |||||||||||||||||||||||
15 | കാവിലമ്മേ..ശക്തി തരൂ | ഒരു പ്രധാനപ്പെട്ട കാര്യം ചെയ്യാൻ പോകുന്നതിനു തൊട്ടു മുൻപ് ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
16 | എത്ര മനോഹരമായ നടക്കാത്ത സ്വപ്നം$ | നാടോടിക്കാറ്റ് | വിജയൻ | നടക്കാൻ സാധ്യതയില്ലാത്ത ഐഡിയകൾ പറയുന്നവരെ പുച്ഛിക്കാൻ ഉപയോഗിക്കുന്നു | ടി: ഡോ, ഇത്തവണ നമ്മൾ നല്ലവണ്ണം പഠിച്ച് ഡിസ്റ്റിങ്ഷൻ മേടിക്കണം. ഡു: എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! | |||||||||||||||||||||||
17 | നീയൊക്കെ എന്തിനാാ.. പഠിക്കുന്നത്? | ഗോഡ്ഫാദർ | സ്വാമിനാഥൻ | പഠനത്തിൽ താല്പര്യമില്ലാത്തവരെ പുച്ഛിച്ച് ഇപ്രകാരം പറയുന്നു | അമ്മാവൻ: എത്ര വിഷയം പാസ് ആയി? മോൻ: ഒന്നും പാസായില്ല അമ്മാവൻ: നീയൊക്കെ എന്തിനാാ പഠിക്കുന്നത്? | |||||||||||||||||||||||
18 | അയ്യോ അച്ഛാ പോകല്ലേ | ചിന്താവിഷ്ടയായ ശ്യാമള | ശ്യാമളയുടെ മക്കൾ | പറഞ്ഞ് പഠിപ്പിച്ചു വച്ച കാര്യം വികാരരഹിതമായി ഉരുവിടുന്നവരെ പുച്ഛിക്കാൻ വേണ്ടി ഇപ്രകാരം പറയുന്നു | ടീച്ചർ: പ്രകാശസംശ്ളേഷണം എന്നാൽ എന്താണ്? കുട്ടി: ഇലകളിൽ ഹരിതകത്തിൻ്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന.....(ചിന്തിക്കുന്നു)..ബാക്കി അറിയില്ല, ടീച്ചർ. ടീച്ചർ: അയ്യോ അച്ഛാ പോകല്ലേ മോഡലിൽ കാണാപാഠം പഠിച്ച് വച്ചിരിക്കുകയാണല്ലേ? | |||||||||||||||||||||||
19 | നന്ദി മാത്രമേ ഉള്ളൂ അല്ലേ? | മീശ മാധവൻ | മുകുന്ദനുണ്ണി | വലിയ ഉപകാരം ചെയ്തിട്ടും, അതിനു പ്രത്യുപകാരം ചെയ്യാൻ താല്പര്യമില്ലായ്മ കാണിക്കുന്നവരോട് പറയുന്ന വാചകം | ഡു: പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ചതിന് താങ്ക്സ്, അളിയാ. ടി: നന്ദി മാത്രമേ ഉള്ളൂ, അല്ലേ? | |||||||||||||||||||||||
20 | എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്? | ഇൻ ഹരിഹർ നഗർ | അപ്പുക്കുട്ടൻ | |||||||||||||||||||||||||
21 | ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ! | യോദ്ധ | അപ്പുക്കുട്ടൻ | കാട്ടിലെത്തിയാൽ തമാശ പറയാൻ വേണ്ടി ഉപയോഗിക്കുന്നു | വലിയ ഫോറസ്റ്റാണല്ലോ, നിറച്ചും കാടാണെന്ന് മാത്രം. | |||||||||||||||||||||||
22 | കഥയുടെ പേര് - "ചിറകൊടിഞ്ഞ കിനാവുകൾ" | അഴകിയ രാവണൻ | അംബുജാക്ഷൻ | |||||||||||||||||||||||||
23 | ശ്വാസകോശം വന്നോ? | മഹേഷിൻ്റെ പ്രതികാരം | ക്രിസ്പിൻ | സിനിമയ്ക്ക് മുൻപുള്ള പരസ്യങ്ങൾ കഴിഞ്ഞോ എന്ന് ഇപ്രകാരം ചോദിക്കുന്നു | ||||||||||||||||||||||||
24 | വിടമാട്ടെ! | മണിച്ചിത്രത്താഴ് | ഗംഗ | |||||||||||||||||||||||||
25 | വയനാട്.. താമരശ്ശേരി ചുരം...ഇമ്മളെ താമരശ്ശേരി ചുരം ന്നു | ടി.പി ബലഗോപാലൻ എം.എ | ചന്ദ്രൻ കുട്ടി | |||||||||||||||||||||||||
26 | ടാസ്കി വിളിയെടാ, ടാസ്കി | തേന്മാവിൻ കൊമ്പത്ത് | ചേക്കുട്ടി | ടാക്സി വിളിക്കൂ എന്ന് ഇങ്ങനെയും പറയുന്നു | ||||||||||||||||||||||||
27 | താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. | തേന്മാവിൻ കൊമ്പത്ത് | ചേക്കുട്ടി | |||||||||||||||||||||||||
28 | വേലക്കാരിയാണെങ്കിലും നീ എൻ മോഹവല്ലി | മേലേപ്പറമ്പിൽ ആണ്വീട് | ജയകൃഷ്ണൻ | |||||||||||||||||||||||||
29 | നീ വലിയവനാണെന്ന് കരുതി ഞാൻ ചെറിയവനാകുന്നില്ല | കൃഷ്ണനും രാധയും | ജോൺ | |||||||||||||||||||||||||
30 | വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്? | നാടോടിക്കാറ്റ് | ദാസൻ | ഒരാൾ പുതിയ ഒരു ഐഡിയ അവതരിപ്പിക്കുമ്പോൾ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
31 | ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേ | ഇൻ ഹരിഹർ നഗർ | മഹാദേവൻ | |||||||||||||||||||||||||
32 | ലേലു അല്ലു, ലേലു അല്ലൂ, അഴിച്ച് വിടൂ | തേന്മാവിൻ കൊമ്പത്ത് | മാണിക്യൻ | ക്ഷമ ചോദിക്കാൻ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
33 | കാണാൻ ഒരു ലുക്കില്ലാ എന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാ | മീശ മാധവൻ | മുകുന്ദനുണ്ണി | ബുദ്ധിപൂർവ്വം പ്രവർത്തിച്ച ശേഷം അനുമോദിക്കാൻ ഇപ്രകാരം പറയുന്നു | ഇരുണ്ട നിറത്തിലുള്ളവരെ അപഹസിക്കാനും ഇപ്രകാരം പറയാറുണ്ട്. | |||||||||||||||||||||||
34 | എനിക്ക് ഈ പണി അറിയുകയേ ഇല്ല, പക്ഷെ ഇവന് നന്നായി അറിയാം | പഞ്ചാബി ഹൗസ് | രമണൻ | ഒരു ജോലിയിൽ നിന്നും ഒഴിവാകാൻ വേണ്ടി ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
35 | അശോകനു ക്ഷീണം ആവാം | യോദ്ധ | വസുമതി | ശത്രുവിനെ തളർത്തണം എന്ന് ധ്വനിപ്പിക്കാൻ ഇങ്ങനെ പറയുന്നു | ||||||||||||||||||||||||
36 | ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ | ചിന്താവിഷ്ടയായ ശ്യാമള | വിജയൻ | ചെയ്യുന്ന ജോലിയെക്കുറിച്ച് കാര്യമായ വിവരം ഇല്ലാത്തവരെ കളിയാക്കാൻ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
37 | വേദനിക്കുന്ന കോടീശ്വരൻ | അഴകിയ രാവണൻ | ശങ്കർദാസ് | പണമുള്ളവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
38 | സാധനം കയ്യിലുണ്ടോ? | അക്കരെ അക്കരെ അക്കരെ | ||||||||||||||||||||||||||
39 | നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം | അയാൾ കഥയെഴുതുകയാണ് | സാഗർ കോട്ടപ്പുറം | ഒരിടത്തേക്കുള്ള വഴി അറിയാത്തപ്പോൾ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
40 | ഇരവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ | എന്നു നിൻ്റെ മൊയ്ദീൻ | സ്ത്രീ പുരുഷൻ്റെ സ്വത്താണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണശകലം | |||||||||||||||||||||||||
41 | ഓർമ്മയുണ്ടോ ഈ മുഖം | കമ്മീഷ്ണർ | ഭരത് ചന്ദ്രൻ ഐപിഎസ് | |||||||||||||||||||||||||
42 | കത്തി താഴെ ഇടെടാ! | കിരീടം | അച്ചുതൻ നായർ | |||||||||||||||||||||||||
43 | മുഛേ ഹിന്ദി മാലൂം..mmm.. | കിലുക്കം | നിഷ്ചൽ-സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യ | |||||||||||||||||||||||||
44 | വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂ | കിലുക്കം | നിശ്ചൽ | ഇംഗ്ലിഷ് ഭാഷ അറിയാത്തവരെ അപഹസിക്കാനും ഇപ്രകാരം പറയാറുണ്ട്. | ||||||||||||||||||||||||
45 | കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിൽ ചട്ടി | കിലുക്കം | നിഷ്ചൽ | |||||||||||||||||||||||||
46 | വട്ടാണല്ലേ? | കിലുക്കം | ജോജി | |||||||||||||||||||||||||
47 | അതെന്താടോ താൻ ഒരർത്ഥം വച്ച് സംസാരിക്കുന്നേ? | ചന്ദ്രലേഖ | ഇരവി കുട്ടി പിള്ള | |||||||||||||||||||||||||
48 | എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?.. ഇല്ലല്ലേ? | ചിത്രം | വിഷ്ണു | |||||||||||||||||||||||||
49 | അതുകൊണ്ടു യന്ത്രത്തിന്റെ പ്രവർത്തനമൊന്നും താൻ എന്നെ പഠിപ്പിക്കേണ്ട | തലയണമന്ത്രം | കുഞ്ഞനന്തൻ മേസ്തിരി | എനിക്ക് നിങ്ങളുടെ അത്ര വിവരമില്ല എന്ന് ധ്വനിപ്പിക്കാൻ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
50 | ഗഫൂർ കാ ദോസ്ത് | നാടോടിക്കാറ്റ് | ||||||||||||||||||||||||||
51 | പെട്ടെന്ന് തീർത്താൽ ഉടനേ അടുത്ത പണി തരാം | പഞ്ചാബി ഹൗസ് | ||||||||||||||||||||||||||
52 | പകച്ചു പോയെൻ്റെ ബാല്യം | പ്രേമം | ഞെട്ടൽ ഉണ്ടായി എന്ന് അർത്ഥമാക്കുന്നു | |||||||||||||||||||||||||
53 | ജാവ സിമ്പിളും പവർഫുളും ആണ് | പ്രേമം | പി ടി മാഷ് | |||||||||||||||||||||||||
54 | ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ല | മേലേപ്പറമ്പിൽ ആണ്വീട് | ||||||||||||||||||||||||||
55 | പാൻ്റ്, പാൻ്റ്... | മേലേപ്പറമ്പിൽ ആണ്വീട് | ||||||||||||||||||||||||||
56 | ഇപ്പ ശര്യാക്കിത്തരാ.. | വെള്ളാനകളുടെ നാട് | ||||||||||||||||||||||||||
57 | അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ് | സി.ഐ.ഡി മൂസ | അർത്ഥം വച്ച് സംസാരിക്കുന്നത് തന്നെക്കുറിച്ചാണെന്ന് ബോധ്യമായാൽ ഇപ്രകാരം പറയുന്നു | |||||||||||||||||||||||||
58 | ജസ്റ്റ് റിമമ്പർ ദാറ്റ് | |||||||||||||||||||||||||||
59 | ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ | ഒരു വടക്കന്‍ വീരഗാഥ | ||||||||||||||||||||||||||
60 | തോമസുകുട്ടീ വിട്ടോടാ | ഇൻ ഹരിഹർ നഗർ | ഓടി രക്ഷപ്പെട്ടോളൂ എന്ന് വ്യംഗ്യം | |||||||||||||||||||||||||
61 | നാളെ കാവിലെ പാട്ട് മത്സരത്തിന് കാണാം | യോദ്ധാ | അടുത്ത പ്രാവശ്യം ഏറ്റുമുട്ടാം എന്ന് ഇപ്രകാരം പറയാം | |||||||||||||||||||||||||
62 | കാക്ക തൂറീന്നാ തോന്നുന്നത് | ഇൻ ഹരിഹർ നഗർ | കാക്ക ദേഹത്ത് കാഷ്ഠിക്കുമ്പോൾ ഇങ്ങനെ പറയുന്നു | |||||||||||||||||||||||||
63 | റോസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ റോസി ഇവിടെന്ന് പൊയ്ക്കോ | ചാന്ത് പൊട്ട് | ||||||||||||||||||||||||||
64 | ഹോട്ടലാണെന്ന് വിചാരിച്ച് ബാർബർ ഷോപ്പിൽ കയറിയ ആൾ | തലയിണമെന്ത്രം | ||||||||||||||||||||||||||
65 | My phone number is double-two double-five | രാജാവിന്റെ മകൻ | ||||||||||||||||||||||||||
66 | അടിച്ചു മോളേ!!!! | കിലുക്കം | ||||||||||||||||||||||||||
67 | എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ | കല്യാണരാമന് | ||||||||||||||||||||||||||
68 | ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ | One man show | ||||||||||||||||||||||||||
69 | നീ പോ മോനേ ദിനേശാ | നരസിംഹം | ||||||||||||||||||||||||||
70 | Melcow | കല്യാണരാമൻ | ||||||||||||||||||||||||||
71 | വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാം | റാംജി റാവു സ്പീക്കിങ് | ||||||||||||||||||||||||||
72 | ഞാൻ മാത്രമല്ല, ഇവനും ഉണ്ടാർന്നു | |||||||||||||||||||||||||||
73 | ബീഡി ഉണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻ | ലാൽ സലാം | ||||||||||||||||||||||||||
74 | ഉം..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട് | കിലുക്കം | ||||||||||||||||||||||||||
75 | തട്ടത്തിൻ മറയത്താണല്ലേ | |||||||||||||||||||||||||||
76 | അസ്തഗ്ഫിറുള്ളാ.. | KL10 പത്ത് | ||||||||||||||||||||||||||
77 | ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും | |||||||||||||||||||||||||||
78 | എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാ | നാടോടിക്കാറ്റ് | രാംദാസ് | |||||||||||||||||||||||||
79 | ഊഹുഹുഹുഹുഹു... | |||||||||||||||||||||||||||
80 | ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീ | ചതിക്കാത്ത ചന്തു | ഡാൻസ് മാസ്റ്റർ വിക്രം | തന്നെ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നവരോട് ഇപ്രകാരം പറയുന്നു | ||||||||||||||||||||||||
81 | എന്തോന്നാടേ ഇത്? | മോശം രീതിയിൽ ജോലി ചെയ്തവരോട് ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
82 | അപ്പോ, ശരിക്കും ഭ്രാന്താണല്ലേ? | കിലുക്കം | ||||||||||||||||||||||||||
83 | പ്ലീസ്..ഉപദ്രവിക്കരുത് | ശല്യം ചെയ്യാൻ വരുന്നവരോട് ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
84 | ഡോണ്ടു.. ഡോണ്ടു.. | എന്തെങ്കിലും കാര്യം ചെയ്യരുതെന്ന് സൂചിപ്പിക്കാൻ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
85 | ഇവൾ നമ്മളെക്കാൽ തറയാടാ | തങ്ങളെക്കാൽ മോശം രീതിയിൽ മറ്റൊരാൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
86 | എൻ്റെ സിവനേ | ദശമൂലം ദാമു | ||||||||||||||||||||||||||
87 | എന്താടോ വാര്യരേ ഞാൻ നന്നാവാത്തെ? | ദേവാസുരം | മംഗലശ്ശേരി നീലകണ്ഠൻ | |||||||||||||||||||||||||
88 | വെറൂതേ വീട്ടുകാരെ പറയിപ്പിക്കാൻ | |||||||||||||||||||||||||||
89 | ആരും ഇല്ലെടാ ഇവിടെ എനിക്കൊന്ന് സംസാരിക്കാൻ | പഞ്ചാബി ഹൗസ് | ||||||||||||||||||||||||||
90 | ഇത് കൊള്ളാലോടാ സംഭവം..എങ്ങനെ ഒപ്പിച്ചെടുത്തു | |||||||||||||||||||||||||||
91 | ലേശം ഉളുപ്പ്.. | |||||||||||||||||||||||||||
92 | ഭീകരണാണവൻ..കൊടും ഭീകരൻ | |||||||||||||||||||||||||||
93 | മുണ്ടല്ലെടാ ഹമുക്കേ | മിണ്ടാതിരിക്ക് എന്ന് ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
94 | ഇതിലും വലുത് എന്തോ വരാനുണ്ടായിരുന്നതാ | എന്തെങ്കിലും അനിഷ്ട കാര്യം സംഭവിച്ച ശേഷം സമാധാനിപ്പിക്കാൻ ഇപ്രകാരം പറയുന്നു | ||||||||||||||||||||||||||
95 | ഹെൻ്റെ പൊന്നോ... | |||||||||||||||||||||||||||
96 | എഴീച്ചു പോടേ.. | |||||||||||||||||||||||||||
97 | നീ പണ്ടാര ഗ്ലാമറായല്ലോ മച്ചാനേ | |||||||||||||||||||||||||||
98 | താനാരുവാ | |||||||||||||||||||||||||||
99 | എൻ്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റൂ | |||||||||||||||||||||||||||
100 | വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു | |||||||||||||||||||||||||||