

ശാസ്ത്രത്തെ ആഘോഷിക്കുമ്പോൾ
2026 ജനുവരി 31, ഫെബ്രുവരി 1
ഗവ. കോളേജ്, മലപ്പുറം
Day 1
Day 2

ഫെസ്റ്റിവൽ ഡയറക്ടർ

CELEBRATING SCIENCE
ശാസ്ത്രത്തെ ആഘോഷിക്കുമ്പോൾ
“The effort to understand the universe is one of the very few things that lifts human life a little above the level of farce, and gives it some of the grace of tragedy.” ― Steven Weinberg
ശാസ്ത്രത്തെ ആഘോഷിക്കാൻ പല കാരണങ്ങൾ കാണാൻ കഴിയും. അറിവു നിർമ്മിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് ആധുനിക ശാസ്ത്രം. ഈ അറിവുകളെ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും നമുക്ക് ഒഴിച്ചുകൂടാത്തവയാണ്. ജനാധിപത്യത്തിൽ അടിസ്ഥാനമായ ആധുനിക ലോകക്രമം രൂപപ്പെടുന്നതിൽ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയ ലോകവീക്ഷണത്തിന് വലിയ പങ്കുണ്ട്. ഇതെല്ലാം മാറ്റിനിർത്തിയാൽത്തന്നെ, അറിവിനു വേണ്ടിയുള്ള അന്വേഷണത്തിന് തനതായ ഒരു മൂല്യമുണ്ട് — കവിതയോ സംഗീതമോ ഫുട്ബോളോ ഒക്കെപ്പോലെ. മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണിത്.
ശാസ്ത്രത്തിൻ്റെ പല മാനങ്ങളുടെ ഒരു ആഘോഷമാണ് ഈ സയൻസ് ഫെസ്റ്റിവൽ. കാലാവസ്ഥാമാറ്റം പോലെയുള്ള വെല്ലുവിളികളെയും നിർമ്മിതബുദ്ധി പോലെയുള്ള വലിയ മാറ്റങ്ങളെയും അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്ന് നമ്മൾ വ്യാകുലപ്പെടുന്നു. ക്വാണ്ടം ഭൗതികം പോലെയുള്ള ബൗദ്ധിക മുന്നേറ്റങ്ങളുടെ സ്വാധീനവും കേരളത്തിൻ്റെ വൈജ്ഞാനിക പാരമ്പര്യവും തിരിഞ്ഞു നോക്കുന്നു. അപരലോകങ്ങളിലെ ജീവൻ്റെ സാധ്യതകളെക്കുറിച്ച് കൗതുകപ്പെടുന്നു. ശാസ്ത്രം ഒരു സർഗാത്മപ്രവർത്തനമാകുന്നതെങ്ങനെയെന്ന് ചർച്ച ചെയ്യുന്നു.
കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ശ്രദ്ധേയരും അവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഒരു സംഘം ഗവേഷകരും എഴുത്തുകാരും പ്രഭാഷകരുമാണ് ഫെസ്റ്റിവലിൽ എത്തുന്നത്. കലയും സാഹിത്യവും സിനിമയുമൊക്കെപ്പോലെ മലയാളിയുടെ സാംസ്കാരികമണ്ഡലത്തിൽ ശാസ്ത്രത്തിൻറെ സ്ഥാനം ആഘോഷിക്കാൻ മലപ്പുറത്തേക്ക് വരൂ.
ഡോ. അജിത് പരമേശ്വരൻ, ഫെസ്റ്റിവൽ ഡയറക്ടർ

ഉദ്ഘാടനം

ശ്രീ. എം. ബി. രാജേഷ്
ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
6 Panel discussions
6 സെഷനുകൾ
കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ശ്രദ്ധേയരും അവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഒരു സംഘം ഗവേഷകരും എഴുത്തുകാരും പ്രഭാഷകരുമാണ് ഫെസ്റ്റിവലിൽ എത്തുന്നത്.

ജനു 31 (ശനി)
ഭൗമേതരലോകങ്ങൾ
ബഹിരാകാശ പര്യവേഷണങ്ങൾ, സൗരയൂഥേതരഗ്രഹങ്ങൾ, ജീവൻ്റെ സാധ്യതകൾ, ഈ അന്വേഷണങ്ങൾ ആധുനിക ചിന്തയേയും സംസ്കാരത്തേയും സ്വാധീനിച്ചതെങ്ങനെ.

11:30 am – 1:15 pm

ജനു 31 (ശനി)
കേരളത്തിന്റെ ശാസ്ത്രപാരമ്പര്യം
കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം, ലോഹനിർമ്മാണം, മധ്യകാല കേരളത്തിൻ്റെ ചരിത്രപരിസരം, ശാസ്ത്രപാരമ്പര്യങ്ങളുടെ തുടർച്ച നഷ്ടപ്പെട്ടതെങ്ങനെ.

2:15 pm – 4:00 pm

ജനു 31 (ശനി)
കാലാവസ്ഥാമാറ്റവും കേരളവും
ആഗോളകാലാവസ്ഥാമാറ്റം — കാരണങ്ങളും ആഘാതവും, പരിസ്ഥിതിലോല പ്രദേശങ്ങളെ എങ്ങനെ ബാധിക്കുന്നു, പുതിയരോഗങ്ങൾ, കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ.

4:15 pm – 6:00 pm

ഫെബ്രു 1 (ഞായർ)
ക്വാണ്ടം ഭൗതികത്തിന്റെ നൂറ്റാണ്ട്
സൂക്ഷ്മ പ്രതിഭാസങ്ങൾ സ്ഥൂല പ്രതിഭാസങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു, ക്വാണ്ടം ഭൗതികം എന്ന ബൗദ്ധിക മുന്നേറ്റം, സാങ്കേതികവിദ്യയ്ക്കും സാമൂഹ്യ പുരോഗതിക്കുമുള്ള സംഭാവനകൾ, ക്വാണ്ടം കള്ളനാണയങ്ങൾ.

11:30 am – 01:15 am

ഫെബ്രു 1 (ഞായർ)
നിർമ്മിതബുദ്ധിയുടെ കാലം
നിർമ്മിതബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നു, ജൈവ ബുദ്ധിയുമായുള്ള വ്യത്യാസങ്ങൾ, ധാർമ്മിക പ്രശ്നങ്ങളും സാമൂഹ്യ ആഘാതങ്ങളും

2:00 pm – 3:45 pm

ഫെബ്രു 1 (ഞായർ)
സർഗാത്മകത: കലയിലും ശാസ്ത്രത്തിലും
ശാസ്ത്രം ഒരു സർഗാത്മക പ്രവർത്തനമാകുന്നതെങ്ങനെ, കലയിലും ശാസ്ത്രത്തിലുമുള്ള സർഗാത്മകത — സമാന്തരങ്ങളും വ്യത്യസ്തതകളും.

4:00 pm – 5:45 pm
സമയക്രമം
| Jan 31 (Sat) | Feb 1 (Sun) |
|---|---|
| 10:00 am – 11:15 am ഉദ്ഘാടനം | 09:30 am – 11:00 am Quantum Century Exhibition Visit |
| 11:30 am – 1:15 pm ഭൗമേതര ലോകങ്ങൾ | 11:30 pm – 1:15 pm ക്വാണ്ടം ഭൗതികത്തിൻ്റെ നൂറ്റാണ്ട് |
| 2:15 pm – 4:00 pm കേരളത്തിന്റെ ശാസ്ത്രപാരമ്പര്യം | 2:00 pm – 3:45 pm നിർമിത ബുദ്ധി: സാധ്യതകളും പരിമിതികളും |
| 4:15 pm – 6:00 pm കാലാവസ്ഥാ മാറ്റവും കേരളവും | 4:00 pm – 5:45 pm സർഗാത്മകത: ശാസ്ത്രത്തിലും കലയിലും |
| 6:30 pm – 8:30 pm സംഗീത വിരുന്ന് / നാടകം | സമാപനം |








