ലൂക്ക ശാസ്ത്ര നിഘണ്ടു

ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാളത്തിലുള്ള അര്‍ത്ഥങ്ങളും.

ഇന്നത്തെ വാക്ക്

അക്കിലെസ്‌ സ്‌നായു

കണങ്കാലിന്റെ പിന്നിലുള്ള പേശികളെ പാദത്തിന്റെ അഗ്രവുമായി ബന്ധിപ്പിക്കുന്ന സ്‌നായു.

shape
വാക്കുകൾ

തിരഞ്ഞെടുത്ത വാക്കുകൾ

പ്രധാനപ്പെട്ട ചില വാക്കുകളും അര്‍ത്ഥങ്ങളും

ഏകസമാന പ്രവേഗം.

ദിശയും പരിമാണവും സ്ഥിരമായ പ്രവേഗം.

ദ്രാവക വികാസം.

ചൂടേല്‍ക്കുമ്പോള്‍ ദ്രാവകങ്ങളുടെ വ്യാപ്‌തത്തിനുണ്ടാകുന്ന വര്‍ദ്ധന. ഈ വര്‍ദ്ധന രണ്ടു രീതിയില്‍ നിരീക്ഷിക്കാം. 1. ദ്രാവകത്തെ ഉള്‍ക്കൊള്ളുന്ന പാത്രത്തിനുണ്ടാകുന്ന താപീയ വികാസം പരിഗണിക്കാത്തത്‌. ഇതാണ്‌ ദ്രാവകത്തിന്റെ പ്രത്യക്ഷ വികാസം. 2. പാത്രത്തിന്റെ വികാസം പരിഗണിച്ചുള്ളത്‌. ഇതാണ്‌ ദ്രാവകത്തിന്റെ യഥാര്‍ത്ഥ വികാസം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ ഒരു യൂണിറ്റ്‌ വ്യാപ്‌തത്തിലുണ്ടാകുന്ന പ്രത്യക്ഷ വര്‍ദ്ധനവാണ്‌ പ്രത്യക്ഷവികാസ ഗുണാങ്കം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ ഒരു യൂണിറ്റ്‌ വ്യാപ്‌തത്തിനുണ്ടാകുന്ന യഥാര്‍ഥ വ്യാപ്‌ത വര്‍ദ്ധനവാണ്‌ യഥാര്‍ഥ വികാസ ഗുണാങ്കം. യഥാര്‍ത്ഥവികാസഗുണാങ്കം, പാത്രത്തിന്റെ വ്യാപ്‌തീയ വികാസ ഗുണാങ്കത്തിന്റെയും, പ്രത്യക്ഷ വികാസഗുണാങ്കത്തിന്റെയും തുകയ്‌ക്കു തുല്യമായിരിക്കും.

കാര്‍സെറുലസ്‌

ഓരോ വിത്തും അറയിലായി വേര്‍തിരിഞ്ഞുകാണപ്പെടുന്ന ശുഷ്‌കഫലം. ഉദാ: തുമ്പ, തുളസി ഇവയുടെ കായ്‌.

ഹിമയുഗം.

ഭൂമിയുടെ മധ്യരേഖാപ്രദേശങ്ങളിലേക്ക്‌ മഞ്ഞുറഞ്ഞ്‌ വ്യാപിച്ചിരുന്ന ജിയോളജീയ കാലഘട്ടം. ഏറ്റവും ഒടുവിലത്തെ ഹിമയുഗം പ്ലീസ്റ്റോസീന്‍ യുഗത്തിലാണ്‌ ഉണ്ടായത്‌. പതിനായിരം വര്‍ഷം മുമ്പ്‌ ഈ യുഗം അവസാനിച്ചു.

റെന്‍ഡര്‍.

പ്രാഗ്രാമിലുള്ള നിര്‍ദ്ദേശമനുസരിച്ച്‌ ഒരു പുതിയ 3D ചിത്രമോ വീഡിയോ ദൃശ്യമോ കൃത്രിമമായി നിര്‍മ്മിക്കുന്ന പ്രക്രിയ.

ഈഥര്‍

1. (Chem) C2H5−O−C2H5. ഡൈ ഈഥൈല്‍ ഈഥര്‍. നല്ല ലായകം. ബാഷ്‌പശീലമേറെയുള്ളത്‌. ബോധം കെടുത്താന്‍ ഉപയോഗിക്കുന്നു. 2. (phy) ഒരു സാങ്കല്‌പിക മാധ്യമം. പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതായി കരുതിയിരുന്നു. aether എന്നും എഴുതും.

ലൂക്ക

ലൂക്ക സയൻസ് പോർട്ടൽ

ലൂക്കയുടെ വിവിധ പദ്ധതികൾ

ലൂക്ക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.

luca.co.in

ലൂക്ക ക്വിസ്

വിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.

quiz.luca.co.in

ആസ്ക് ലൂക്ക

ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.

ask.luca.co.in

ശാസ്ത്രനിഘണ്ടു

6000 ശാസ്ത്രപദങ്ങളും അവയുടെ വിശദീകരണവും അടങ്ങുന്ന ഇംഗ്ലീഷ് മലയാളം ശാസ്ത്രനിഘണ്ടു

words.luca.co.in